നി​ല​ന്പൂ​ർ റെ​യി​ൽ​വേ ഗു​ഡ്സ് യാ​ർ​ഡ്: തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി
Thursday, January 23, 2020 12:19 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഗു​ഡ്സ് യാ​ർ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി . ഇ​തി​നാ​യി നി​ല​ന്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ക​ർ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​രി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ, തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ലേ​ബ​ർ ഓ​ഫീ​സ​ർ, തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, സി​മ​ന്‍റ് ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, സി​ആ​ന്‍റ്എ​ഫ് ഏ​ജ​ന്‍റ്, ലോ​റി ഉ​ട​മ​ക​ൾ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ രാ​ത്രി യാ​ത്ര​ക്ക് അ​നു​മ​തി​യാ​യ​തോ​ടെ ച​ര​ക്കു​നീ​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന തീ​ര​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട​ിയിരുന്ന​ത്. ആ​ദ്യ ഘ​ട്ട​മാ​യി പാ​ത വ​ഴി സി​മ​ന്‍റ് നീ​ക്ക​മാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഏ​ജ​ന്‍റു​മാ​രു​മാ​യും ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. 100 മു​ത​ൽ 150 വ​രെ തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പൂ​ൾ രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി.
നി​ല​ന്പൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന ച​ര​ക്കു​നീ​ക്കം തു​ട​ങ്ങാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഇ​തോ​ടെ ഉൗ​ർ​ജ്ജി​ത​മാ​യി​രി​ക്കു​ക​യാ​ണ്.
നി​ല​ന്പൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റെ​യി​ൽ​വേ കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ, ലേ​ബ​ർ ഓ​ഫീ​സ​ർ എം.​അ​ബൂ​ബ​ക്ക​ർ, ക്ഷേ​മ​നി​ധി ബോ​ർ​ഡ ്പ്ര​തി​നി​ധി സ​ലീ​ഷ്, ക​ർ​മ്മ​സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ജോ​ഷ്വാ കോ​ശി, യു. ​ന​രേ​ന്ദ്ര​ൻ, അ​ന​സ് അ​ത്തി​മ​ണ്ണി​ൽ, വ്യാ​പാ​രി പ്ര​തി​നി​ധി വി​നോ​ദ് പി. ​മേ​നോ​ൻ, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.