നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ൽ ച​ക്കി തനിച്ചാണ്
Saturday, January 25, 2020 12:22 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​ന്പൂ​രി​പ്പൊ​ട്ടി വെ​ള്ളേ​കാ​വ് ആ​ദി​വാ​സി കോ​ളി​നി​യി​ലെ ച​ക്കി​ താ​മ​സി​ക്കു​ന്ന​തു മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു വീ​ണ വീ​ട്ടി​ൽ. മ​ണ്ണു​ക​ട്ട കൊ​ണ്ടു പ​ണി​ത വീ​ട് ഏ​തു സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വീ​ട് നി​ർ​മി​ച്ച ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട് വാ​സ​യോ​ഗ്യ​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നാ​ൽ ഇ​വ​ർ പ​ട്ടി​ക​യി​ൽ നി​ന്നു പു​റ​ത്താ​യി. മ​റ്റാ​രു​മി​ല്ലാ​ത്ത ഇ​വ​ർ ത​നി​ച്ചാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. പ​ല​വ​ട്ടം നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.