മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ
Saturday, January 25, 2020 12:22 AM IST
എ​ട​ക്ക​ര: മോ​ഷ​ണ​ക്കേസിൽ യു​വാ​വ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മാ​മാ​ങ്ക​ര​യി​ലെ ഷാ​ഹി​ദ് എ​ന്ന ബാ​വ​യെ​യാ​ണ്(37) വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പാ​ലാ​ട് കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്നു മൊ​ബൈ​ൽ ഫോ​ണും ഹെ​ഡ്സെ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ന്ന മ​ക​ളു​ടെ ഫോ​ണാ​ണ് ന​ഷ്ട​മാ​യ​ത്. യാ​ത്ര രേ​ഖ​ക​ളും മ​റ്റു സ​ന്ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ ഫോ​ണാ​യി​രു​ന്നു അ​ത്.
ഇ​തേ​ത്തു​ട​ർ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് ഷാ​ഹി​ദി​നെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച ഫോ​ണി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ൻ മൊ​ബൈ​ൽ ഷോ​പ്പി​ൽ കൊ​ടു​ത്തു കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വീ​ടു​ക​ളി​ൽ ഒ​ളി​ഞ്ഞു​നോ​ക്കി​യ​തി​നു മൂ​ന്നു​ത​വ​ണ കോ​ട്ട​ക്ക​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.
പാ​ലാ​ട് ര​ണ്ടു വീ​ടു​ക​ളി​ൽ നി​ന്നു 12000 രൂ​പ വി​ല​യു​ള്ള ര​ണ്ടു ഫോ​ണു​ക​ളും ഹെ​ഡ്സെ​റ്റും ക​വ​ർ​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു​ൾ ബ​ഷീ​ർ, എ​സ്ഐ ബി.​എ​സ്. ബി​നു, സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​എ​സ്ഐ എം. ​അ​സൈ​നാ​ർ, വ​നി​ത എ​സ്സി​പി​ഒ വി​ജി​ത, സി​പി​ഒ​മാ​രാ​യ ജാ​ബി​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.