കാ​ട്ടു​പ​ന്നി​ശ​ല്യം: നെ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Saturday, January 25, 2020 12:22 AM IST
എ​ട​ക്ക​ര: നി​ര​ന്ത​ര​മു​ള്ള കാ​ട്ടു​പ​ന്നി ശ​ല്യം കാ​ര​ണം കു​റു​ന്പ​ല​ങ്ങോ​ട് പ്ര​ദേ​ശ​ത്തെ നെ​ൽ​ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കു​റു​ന്പ​ല​ങ്ങോ​ട് പാ​ട​ശേ​ഖ​ര​ത്തി​നു കീ​ഴി​ലു​ള്ള ക​ർ​ഷ​ക​രാ​ണ് കാ​ട്ടു​പ​ന്നി കൂ​ട്ടം നെ​ൽ​കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ട​ക്കെ​ണി​യി​ലാ​കു​ന്ന​ത്. മു​ന്പ് 48 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ല​വി​ൽ 28 ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ക​ൽ​പാ​ത്തൊ​ടി വാ​സു​ദേ​വ​ൻ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ഗം​ഗാ​ധ​ര​ൻ, സേ​തു​മാ​ധ​വ​ൻ, ഗോ​പാ​ല​ൻ, വി​ശ്വ​നാ​ഥ​ൻ, ദേ​വ​രാ​ജ​ൻ, ലീ​ല, പൊ​ന്നാ​പ​റ​ന്പ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​ല​ക​ത്ത് അ​ബ്ദു​ൾ അ​സീ​സ്, കി​ടു​കി​ടു​പ്പ​ൻ ഈ​സ, അ​ബ്ദു​നാ​സ​ർ ക​ട്ടേ​ക്കാ​ട​ൻ, ആ​യി​ശ ക​ട്ടേ​ക്കാ​ട​ൻ, പൂ​വ​ത്തി ബ​ഷീ​ർ എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യെ​ല്ലാം കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ സൗ​രോ​ർ​ജ​വേ​ലി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.