നി​ല​ന്പൂ​രി​ൽ 25,000 രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Sunday, January 26, 2020 12:46 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ക​ട​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. നി​ല​ന്പൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് നി​ല​ന്പൂ​രി​ലും ച​ന്ത​ക്കു​ന്നി​ലു​മു​ള്ള നാ​ലു​ക​ട​ക​ളി​ലാ​യി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ല​ന്പൂ​രി​ലെ ചി​ല ക​ട​ക​ളി​ൽ വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ വ്യാ​പ​ക​മാ​യി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്നു സി​ഐ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നി​ല​ന്പൂ​ർ കോ​ട​തി​പ്പ​ടി, വീ​ട്ടി​ക്കു​ത്ത് റോ​ഡ്, ച​ന്ത​ക്കു​ന്നി​ലെ ര​ണ്ടു ക​ട​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നാ​ല് ക​ട​ക​ളി​ൽ നി​ന്നാ​ണ് 25,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

15 ബ്രാ​ൻ​ഡു​ക​ളി​ലാ​യി 3000 ത്തോ​ളം സി​ഗ​ര​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​കു​തി ന​ൽ​കേ​ണ്ടാ​ത്ത​തി​നാ​ൽ വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ വി​ല കു​റ​ച്ചാ​ണ് വി​ൽ​ക്കു​ന്ന​ത്. സാ​ധാ​ര​ണ സി​ഗ​ര​റ്റു പാ​ക്ക​റ്റു​ക​ളു​ടെ മു​ക​ളി​ൽ പ​തി​ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ വ്യാ​ജ സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളി​ൽ ഇ​ല്ല. പ​ഴ​യ ചു​രു​ട്ടു മോ​ഡ​ലി​ലു​ള്ള സി​ഗ​ര​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്ത​തി​ലു​ണ്ട്. ക​പ്പ​ൽ മാ​ർ​ഗ​മാ​ണ് മ​ലേ​ഷ്യ​യി​ൽ നി​ന്നും ശ്രീ​ല​ങ്ക​യി​ൽ നി​ന്നും സി​ഗ​ര​റ്റ് എ​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ തി​രൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ തി​രൂ​രി​ലു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി അ​ന​ധി​കൃ​ത ഗോ​ഡൗ​ണു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. വ്യാ​ജ സി​ഗ​ര​റ്റു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന തി​യ​തി​യോ, വ​ർ​ഷ​മോ ഇ​ല്ലെ​ന്നും അം​ഗീ​കൃ​ത സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളി​ൽ ന​ൽ​കാ​റു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും ഇ​ല്ലെ​ന്നും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

ഏ​താ​നും വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​വ​യു​ടെ വി​ൽ​പ്പ​ന ഇ​ര​ട്ടി​യാ​യി മാ​റി​യിട്ടു​ണ്ട്. വി​ല കു​റ​ഞ്ഞ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വ്യാ​ജ സി​ഗ​ര​റ്റ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ല കു​റ​ഞ്ഞ സി​ഗ​ര​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​തി​നു പി​ന്നാ​ലെ​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളെ കെ​ണി​യി​ലാ​ക്കാ​ൻ ആ​പ്പി​ൾ, മു​ന്തി​രി തു​ട​ങ്ങി പ​ല​വി​ധ പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ ഫ്ളേ​വ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും വ്യാജ സിഗററ്റുകള്‌ വി​ൽ​പ്പ​ന ന​ട​ത്തി​യ വ്യാ​പാ​രി​ക​ളി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ സി​ഗ​ര​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 13,000 കോ​ടി രൂ​പ സ​ർ​ക്കാ​രി​നു ന​ഷ്ട​മാ​കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ലി​ന് പു​റ​മെ എ​എ​സ്ഐ. അ​ൻ​വ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ഞ്ജു, രാ​ജീ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.