റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ്: മ​ന്ത്രി കെ.​ടി ജ​ലീ​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Sunday, January 26, 2020 12:46 AM IST
മ​ല​പ്പു​റം: റി​പ്പ​ബ്ലി​ക്ദി​ന​മാ​യ ഇ​ന്നു മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ സേ​നാം​ഗ​ങ്ങ​ളു​ടെ പ​രേ​ഡി​നു മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. പ​രേ​ഡി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ 6.45ന് ​മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നു പ​രേ​ഡ് ഗ്രൗ​ണ്ടി​ലേ​ക്കു പ്ര​ഭാ​ത​ഭേ​രി ന​ട​ത്തും. ക​ള​ക്ട​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. രാ​വി​ലെ 8.08ന് ​വി​ശി​ഷ്ടാ​തി​ഥി സി​വി​ൽ സ്റ്റേ​ഷ​നി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ച​ക്രം അ​ർ​പ്പി​ക്കും.

തു​ട​ർ​ന്നു പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും. എം​എ​സ്പി, പ്രാ​ദേ​ശി​ക പോ​ലീ​സ്, സാ​യു​ധ റി​സ​ർ​വ് പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, വ​നം എ​ക്സൈ​സ് വ​കു​പ്പു​ക​ൾ, വി​വി​ധ കോ​ള​ജു​ക​ളി​ലെ​യും സ്കൂ​ളു​ക​ളി​ലെ​യും സീ​നി​യ​ർ, ജൂ​ണി​യ​ർ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് എ​ന്നി​വ​ര​ട​ങ്ങി​യ 36 പ്ല​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും.