ന​ഷ്ട​പ്പെ​ട്ട സീ​റ്റു​ക​ൾ തി​രി​ച്ചു പി​ടി​ക്കും: വി.​എ.​ക​രീം
Sunday, January 26, 2020 12:46 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ല​ട​ക്കം കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നു ന​ഷ്ട​പ്പെ​ട്ട സീ​റ്റു​ക​ൾ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് കെ​പി​സി​സി​യു​ടെ പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നോ​മി​നേ​റ്റ് ചെ​യ്ത വി.​എ.​ക​രീം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ക കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ശേ​ഷം നി​ല​ന്പൂ​ർ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ചി​ട്ട​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. മു​ഴു​വ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും വി​ഭാ​ഗീ​യ​ത മാ​റ്റി മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ക. 45 വ​ർ​ഷ​ത്തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് പു​തി​യ സ്ഥാ​ന​ല​ബ്ദി​യെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.