മ​ല​പ്പു​റം മ​ച്ചി​ങ്ങ​ൽ മു​ത​ൽ കി​ഴ​ക്കേ​ത്ത​ല വ​രെ നാ​ലു​വ​രിപാ​ത​യാ​ക്കും
Sunday, January 26, 2020 12:48 AM IST
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത നാ​ലു​വ​രി പാ​ത​യാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ മ​ല​പ്പു​റം മ​ച്ചി​ങ്ങ​ൽ മു​ത​ൽ കി​ഴ​ക്കേ​ത്ത​ല വ​രെ നാ​ലു വ​രിപാ​ത​യാ​ക്കും. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു ദേ​ശീ​യ​പാ​ത എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.
കാ​ക്ക​ഞ്ചേ​രി മു​ത​ൽ സ്പി​ന്നിം​ഗ് മി​ൽ വ​രെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷ​ക്കു​ള്ള സൈ​ൻ ബോ​ർ​ഡും റോ​ഡ് മാ​ർ​ക്കിം​ഗ് പെ​ഡ​സ്ട്രി​യ​ൽ ക്രോ​സിം​ഗ് എ​ന്നി​വ​യ്ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കി​ഴ​ക്ക​ൻ​തോ​ട് ആ​ഴം കൂ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നും ചേ​ലേ​ന്പ്ര പു​ല്ലി​പ്പു​ഴ​യി​ലൂ​ടെ ജ​ല സ്രോ​ത​സു​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഉ​പ്പു വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നു​മാ​യി ഉ​പ്പു​വെ​ള്ള നി​ർ​മാ​ർ​ജ​ന റെ​ഗു​ലേ​റ്റ​ർ നി​ർ​മി​ക്കു​മെ​ന്നു ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി.

റ​ഗു​ലേ​റ്റ​ർ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ രാ​മ​നാ​ട്ടു​ക​ര മു​ത​ൽ പു​ല്ലി​പ്പ​റ​ന്പ് വ​രെ നാ​ലു കീ​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ നീ​ലി​ത്തോ​ട്ട​ത്തി​ൽ ഉ​പ്പു​വെ​ള്ളം ത​ട​യാ​നും ശു​ദ്ധ​ജ​ലം സം​ഭ​രി​ക്കാ​നും ക​ഴി​യു​മെ​ന്നും ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഏ​ക​ദേ​ശം പ​ത്തു കോ​ടി രൂ​പ ചെ​ല​വാ​ണ് റ​ഗു​ലേ​റ്റ​ർ നി​ർ​മി​ക്കു​ന്ന​തി​നാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ല്ല​യി​ൽ 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഭൂ​ജ​ലാ​ധി​ഷ്ഠി​ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​ക്ക് 23 സ്കീ​മു​ക​ളി​ലാ​യി 20,66,435 രൂ​പ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു​വെ​ന്നും ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു പ്ര​തി​ക​രി​ച്ചു.

ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ട​റി​യ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ പി.​ഉ​ബൈ​ദു​ള്ള,ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം​പി​മാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ വി.​വി പ്ര​കാ​ശ്, സ​ലീം കു​രു​വ​ന്പ​ലം, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ അ​ബ്ദു​ൾ നാ​സ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ അ​രു​ണ്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു.​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.