വേ​റി​ട്ട ബോ​ധവ​ത്ക​ര​ണ​വു​മാ​യി പാ​ണ്ടി​ക്കാ​ട് പോ​ലീ​സ്
Tuesday, January 28, 2020 12:55 AM IST
ക​രു​വാ​ര​കു​ണ്ട്: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാന്‌ വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​രീ​തി​യു​മാ​യി പാ​ണ്ടി​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലീ​സും ട്രോ​മാ​കെ​യ​റും. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് മ​ധു​രം ന​ൽ​കി​യും ലം​ഘി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന അപകടങ്ങള്‌ വി​ശ​ദീ​ക​രി​ച്ചു​മാ​ണ് ബോ​ധ​വ​ത്​ക​ര​ണം ന​ൽ​കി​യ​ത്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള ഡ്രൈ​വിം​ഗ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ണ്ടി​ക്കാ​ട് ജ​ന​മൈ​ത്രി പോ​ലീ​സും ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റും വേ​റി​ട്ട ബോ​ധ​വ​ൽ​ക​ര​ണ രീ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലൂ​ടെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് ക​ട​ന്നു പോ​യ​വ​ർ​ക്ക് മ​ധു​രം ന​ൽ​കി​യും നി​യ​മം ല​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​ർ​ക്ക് നിയമം പാ​ലി​ക്കാ​ൻ ഉ​പ​ദേ​ശ​വും ന​ൽ​കി​യാ​ണ് വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. ര​ണ്ടു പേ​ർ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ പി​റ​കി​ലി​രി​ക്കു​ന്ന ആ​ളും ഹെ​ൽ​മെ​റ്റ് ധ​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് പോ​ലീ​സും ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും വി​ശ​ദീ​ക​ര​ിച്ചു.
സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​ഫി​ൻ, കെ.​ഷെ​ബീ​ർ, ട്രോ​മാ​കെ​യ​ർ ടീം ​ലീ​ഡ​ർ കെ.​മു​ജീ​ബ്, സി.​ജ​യ​തി​ല​ക​ൻ, മു​നീ​ർ നെ​ൻ​മി​നി, കാ​സിം നെ​ൻ​മി​നി, ജാ​ഫ​ർ പാ​ണ്ടി​ക്കാ​ട്, ശി​ഹാ​ബ് പാ​ണ്ടി​ക്കാ​ട്, കെ.​റ​ഫീ​ഖ്, കെ.​സ​ക്കീ​ർ, ഇ​ഖ്ബാ​ൽ പ​യ്യ​പ​റ​ന്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.