സം​സ്കാ​രം ന​ട​ത്തി
Tuesday, January 28, 2020 10:05 PM IST
മ​ഞ്ചേ​രി : ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ചെ​റി​യ​മു​ണ്ടം കാ​രാ​ട്ട് ച​ക്കാ​ല​ക്ക​ൽ ബാ​വ​ക്കു​ട്ടി (73)യു​ടെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ത്ത​തി​നാ​ൽ തി​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​ന്ന​ലെ​യാ​ണ് ബ​ന്ധു​ക്ക​ളെ​ത്തി ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​വി​വാ​ഹി​ത​നാ​യ ബാ​വ​ക്കു​ട്ടി സ​ഹോ​ദ​ര​ൻ അ​ബു​ബ​ക്ക​റി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ട​ക്കി​ടെ വീ​ട് വി​ട്ട് ദി​വ​സ​ങ്ങ​ളോ​ളം അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന സ്വ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ബാ​വ​ക്കു​ട്ടി​യെ ആ​രും അ​ന്വേ​ഷി​ക്കാ​തി​രു​ന്ന​ത്. തി​രൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ചെ​റി​യ​മു​ണ്ടം വ​ട​ക്കെ ജു​മു​അ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.