സാ​ന്ത്വ​ന സ​ഹാ​യ​വു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്
Wednesday, January 29, 2020 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സാ​ന്ത്വ​ന​പ​രി​ച​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​ണ് സ്കൂ​ൾ എ​ൻ​എ​സ്എ​സ് സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളി​ൽ നി​ന്നും ഫ​ണ്ട് സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്. സ്കൂ​ളി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്ഐ മ​ഞ്ജി​ത് ലാ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക വ​ഹീ​ദാ ബീ​ഗം എ​ന്നി​വ​ർ ചേ​ർ​ന്ന് പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു ഫ​ണ്ട് കൈ​മാ​റി.
പ്രി​ൻ​സി​പ്പ​ൽ കെ.​വി.​ഫൗ​സി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​മു​സ്ത​ഫ, കു​റ്റീ​രി മാ​നു​പ്പ, പി.​പി.​അ​ബു​ബ​ക്ക​ർ, സെ​യ്ത​ല​വി, വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​ഷാ​ജി​മോ​ൻ, സൂ​സ​മ്മ ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ൽ​കി.