ലൈ​ബ്ര​റി​യു​ടെ​യും ന​വീ​ക​രി​ച്ച ക്ലാ​സ് റൂ​മു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, January 29, 2020 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​പ്പ് ഗ​വ.​ഹൈ​സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി സ​ജ്ജീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ടൈ​ൽ​സ് പാ​കി ന​വീ​ക​രി​ച്ച ക്ലാ​സ് റൂ​മു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. സ്കൂ​ൾ പി​ടി​എ ക​മ്മി​റ്റി​യു​ടെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്താ​ടെ​യാ​ണ് ശ​താ​ബ്ദി സ്മാ​ര​ക ലൈ​ബ്ര​റി ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
നാ​ളെ ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​അ​ന്ന​മ്മ അ​ധ്യ​ക്ഷ​യാ​കും. ക്ലാ​സ് റൂ​മു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​കം സം​ഭാ​വ​ന ചെ​യ്ത​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും 2019ലെ ​ജോ​സ​ഫ് മു​ണ്ട​ശേ​രി പു​ര​സ്കാ​ര ജേ​താ​വും വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യു​മാ​യ ഡോ.​സു​ഷ​മ ബി​ന്ദു​വി​നെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ്.​പ്ര​സി​ഡ​ന്‍റ് എം.​ഹം​സ​ക്കു​ട്ടി, മ​റ്റു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സ്കൂ​ൾ പി​ടി​എ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.