താ​നൂ​ർ ദേ​വ​ധാ​ർ സ്കൂ​ൾ ഒ​ന്നാം ഘ​ട്ടം ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, January 29, 2020 12:07 AM IST
താ​നൂ​ർ: താ​നൂ​ർ ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്ക് നാ​ളെ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​മ​ർ​പ്പി​ക്കും. ര​ണ്ടു നി​ല​ക​ളി​ലാ​യി പ​ത്തു ക്ലാ​സ് മു​റി​ക​ൾ, അ​ഞ്ച് സ​യ​ൻ​സ് ലാ​ബു​ക​ൾ, വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ര​ണ്ട് സ്റ്റാ​ഫ് റൂ​മു​ക​ൾ, ഓ​ഫീ​സ്, പ്രി​ൻ​സി​പ്പ​ൽ റൂം, ​ഓ​രോ നി​ല​യി​ലും പ്ര​ത്യേ​കം ടോ​യ്‌ലറ്റ് സ​മു​ച്ച​യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 3685 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്ക് 6.24 കോ​ടി രൂ​പ​യ്ക്കാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത​ത്.
ഇ​തി​ൽ അ​ഞ്ചു കോ​ടി രൂ​പ കി​ഫ്ബി​യും ഒ​രു കോ​ടി രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും പ​ത്തു ല​ക്ഷം രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ബാ​ക്കി തു​ക സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​ഹ​രി​ച്ചു. ബെ​ഞ്ചു​ക​ളും ഡ​സ്ക്കു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് ന​ൽ​കി​യ​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​നാ​ന്ത​രീ​ക്ഷം, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ, വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് ഹാ​ൾ, മ​ൾ​ട്ടി പ​ർ​പ്പ​സ് ഓ​ഡി​റ്റോ​റി​യം, ആ​ധു​നി​ക പാ​ച​ക​പ്പു​ര, വി​ശാ​ല​മാ​യ ക​ളി സ്ഥ​ലം, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക്, ഒൗ​ഷ​ധോ​ദ്യാ​നം, നീ​ന്ത​ൽ​ക്കു​ളം, ശി​ൽ​പ്പ ചാ​രു​ത​യാ​ർ​ന്ന പ​ഠി​പ്പു​ര, വൃ​ത്തി​യു​ള്ള ടോ​യ്‌ലറ്റ് സ​മു​ച്ച​യ​ങ്ങ​ൾ, റി​ക്രി​യേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ.
സ്കൂ​ളി​ൽ അ​ധി​ക സ​യ​ൻ​സ് ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​യി ഒ​രു നി​ല കൂ​ടി പ​ണി​യാ​നാ​യി എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് ഡി​പി​ആ​ർ ത​യാ​റാ​ക്കി പ്ലാ​നും എ​സ്റ്റി​മേ​റ്റും സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വേ​റെ​യും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം സ്കൂ​ളി​നെ അ​ക്കാ​ഡ​മി​ക മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി പ​തി​നൊ​ന്ന് മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ’മാ​റു​ന്ന ദേ​വ​ധാ​ർ ’ പ​ദ്ധ​തി പി​ടി​എ, എ​സ്എം​സി, എം​എ​ൽ​എ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
ക​ലാ-​കാ​യി​ക ശാ​സ്ത്ര ഗ​ണി​ത സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണ് ദേ​വ​ധാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ . 4,549 വി​ദ്യാ​ർ​ഥി​ക​ളും 160 അ​ധ്യാ​പ​ക​രും സ്കൂ​ളി​ലു​ണ്ട്. വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും.
ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.