മ​ർ​ദ​ന​ക്കേ​സ്: ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, January 29, 2020 12:07 AM IST
മ​ഞ്ചേ​രി : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ​യും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​യും മ​ർ​ദി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടു പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. കൊ​ണ്ടോ​ട്ടി കാ​ളോ​ത്ത് തൊ​ട്ടി​യാ​ൻ​ക​ണ്ടി നൗ​ഷാ​ദ് (39), കാ​ളോ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സ് (27) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി കെ.​പി ജോ​ണ്‍ ത​ള്ളി​യ​ത്.
2019 ഡി​സം​ബ​ർ 21ന് ​വൈ​കീ​ട്ട് 9.30നാ​ണ് സം​ഭ​വം. വീ​ട്ട​മ്മ പ്ര​തി​ക​ൾ​ക്കെ​തി​രെ എം​എ​ൽ എ​ക്കും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണം. തൊ​ട്ടി​യം​ക​ണ്ടി റ​ഷീ​ദി​ന്‍റെ ഭാ​ര്യ ഷ​രീ​ഫ (36), മ​ക​ൻ റ​മീ​സ് ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ണ്ട​ർ വാ​ല്വേ​ഷ​ൻ അ​ദാ​ല​ത്ത്

മ​ഞ്ചേ​രി : ഭൂ​മി​യു​ടെ വി​ല കു​റ​ച്ച് ര​ജി​സ്ട്രാ​ക്കി​യ അ​ണ്ട​ർ വാ​ല്വേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ആ​ധാ​ര​ങ്ങ​ൾ​ക്ക് കോം​പൌ​ണ്ടിം​ഗ് സ്കീം ​പ്ര​കാ​രം ഫ​യ​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ 30ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ണ്ട​ർ വാ​ല്വേ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. 1986 മു​ത​ൽ 2017 മാ​ർ​ച്ച് വ​രെ​യു​ള്ള ആ​ധാ​ര​ങ്ങ​ളി​ൽ വി​ല​കു​റ​ച്ച് കാ​ണി​ച്ച കേ​സു​ക​ളി​ൽ ഇ​ള​വു​ക​ളോ​ടെ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍9495323340, 9497353027.
വാ​ലേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു www.keralaregstiration.gov.in സൈ​റ്റി​ൽ നി​ന്നു അ​റി​യാ​ൻ ക​ഴി​യും.