തി​രു​വാ​ലി​യി​ൽ പ​ഠ​ന​വീ​ട്
Wednesday, January 29, 2020 12:09 AM IST
മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്താന്‌ തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ഠ​ന​വീ​ട് പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. കോ​ള​നി​യി​ലെ ഒ​രു വീ​ടി​ന്‍റെ ഭാ​ഗ​മാ​ണ് പ​ഠ​ന മു​റി​യാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നു മു​ത​ൽ ഒ​ന്പ​താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠി​ക്കു​വാ​നും ഗൃ​ഹ​പാ​ഠം ചെ​യ്തു തീ​ർ​ക്കു​വാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ള​നി നി​വാ​സി​ക​ളാ​യ ര​ണ്ടു ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ച്ച് ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 7.30 വ​രെ​യാ​ണ് പ​ഠ​ന വീ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ ഓ​രോ ദി​വ​സ​വും ഒ​രു ര​ക്ഷി​താ​വി​ന്‍റെ സാ​ന്നി​ധ്യ​വും പ​ഠ​ന​വീ​ട്ടി​ൽ ഉ​റ​പ്പു വ​രു​ത്തു​ന്നു. നി​ല​വി​ൽ 24 കു​ട്ടി​ക​ളാ​ണ് ഇ​വി​ട​ത്തെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. മു​ൻ കൃ​ഷി ഓ​ഫീ​സ​റും തി​രു​വാ​ലി പ​തി​നൊ​ന്നാം വാ​ർ​ഡ് മെം​ബ​റു​മാ​യ എം. ​രാ​ജ​ഗോ​പാ​ലാ​ണ് പ​ഠ​ന​വീ​ട് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​മാ​ണ് പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഠ​ന​വീ​ടി​നാ​യി ന​ല്ലൊ​രു കെ​ട്ടി​ടം നി​ർ​മി​ക്കാ​നും മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പി​എ​സ‌്സി കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​ന്ന​ക്കാ​ട് എ​സ‌്സി കോ​ള​നി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്.