പ്ലാ​സ്റ്റി​ക് മു​ക്ത ഗ്രാ​മം ഗ്രാ​മ പ്ര​ഭ​യു​മാ​യി ക​രു​വാ​ര​കു​ണ്ട്
Wednesday, January 29, 2020 12:09 AM IST
ക​രു​വാ​ര​കു​ണ്ട്: പ്ലാ​സ്റ്റി​ക് വി​മു​ക്ത ഗ്രാ​മം പ​ദ്ധ​തി​ക്കാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രാ​മ പ്ര​ഭ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ പ​ത്തി​നു എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​റം​ല, ഗ്രാ​മ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ​ത്തി​നു മാ​ത്ര​മാ​യി ഭ​വ​നം​പ​റ​ന്പി​ൽ സം​സ്ക​ര​ണ കേ​ന്ദ്രം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​ഴു ല​ക്ഷം രൂ​പ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ചു. പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​ന് നാ​ൽ​പ്പ​ത് അം​ഗ ഹ​രി​ത​സേ​ന​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ യൂ​ണി​ഫോ​മും പ​രി​ശീ​ല​ന​വും ന​ൽ​കി. ഹ​രി​ത​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കും. പാ​ൽ, തൈ​ര്, മോ​ര് തു​ട​ങ്ങി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യെ​ല്ലാം ക​വ​റു​ക​ൾ ക​ഴു​കി ഉ​ണ​ക്ക​ണം.
ഇ​വ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക്കും ഭ​വ​ന​പ​റ​ന്പി​ൽ നി​ന്നു ത​രം തി​രി​ക്കും. പി​ന്നീ​ട് ഇ​തു ഏ​ജ​ൻ​സി​ക​ൾ​ക്കു കൈ​മാ​റു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​ഴ ശു​ചീ​ക​രി​ക്കും. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു അ​ടി​ഞ്ഞു കൂ​ടി​യ ച​ളി​യും മ​ണ്ണും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി വാ​ർ​ഡ​ടി​സ്ഥാ​ന​ത്തി​ൽ മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷ​ബീ​റ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .