മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം
Tuesday, February 18, 2020 12:24 AM IST
നി​ല​ന്പൂ​ർ: കേ​ര​ള പ്രൈ​വ​റ്റ് എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്എം​എ) നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല പ്ര​വ​ർ​ത്ത​ക യോ​ഗം നി​ല​ന്പൂ​രി​ൽ ചേ​ർ​ന്നു. സ്വാ​മി ഡോ.​ധ​ർ​മാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം റം​ല​ത്ത് പു​തി​യ​റ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പൊ​തു സ​മൂ​ഹ​ത്തി​ന് അ​വ​മ​തി​പ്പും തെ​റ്റി​ദ്ധാ​ര​ണ​യും ഉ​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പ്ര​സ്താ​വ​ന​ക​ൾ വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്നും പി​ൻ വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് യോ​ഗം പി​ന്തു​ണ അ​റി​യി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്ര​വ​രി 25-ന് ​ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് ധ​ർ​ണ​യി​ൽ സ​ബ് ജി​ല്ല​യി​ലെ മു​ഴു​വ​ൻ മാ​നേ​ജ​ർ​മാ​രേ​യും നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ൻ.​കെ.​ഷൈ​ജു, വി.​സു​ലൈ​മാ​ൻ, ച​ന്ദ്രി​ക മൊ​ട​പൊ​യ്ക, ഇം​ത്യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.