സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കുമെന്ന്
Tuesday, February 18, 2020 12:24 AM IST
മ​ല​പ്പു​റം: അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് വാ​ർ​ഷി​ക ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ഹി​തം കു​റ​ഞ്ഞ​തും ക​ഴി​ഞ്ഞ വ​ർ​ഷം പ​ണി പൂ​ർ​ത്താ​യാ​കാ​ത്ത പ​ദ്ധ​തി​ക​ൾ​ക്കാ​യി തു​ക മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​ന്ന​തും അ​ടു​ത്ത വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ ന​ട​പ്പി​നെ ബാ​ധി​ക്കു​മെ​ന്നു സെ​മി​നാ​റി​ൽ പ്രസംഗിച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​ട് പ​ദ്ധ​തി രേ​ഖ​യു​ടെ പ്ര​കാ​ശ​നം പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടു കൊ​ണ്ടാ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തെ പ​ദ്ധ​തി രൂ​പീ​ക​ര​ണ പ്ര​ക്രി​യ ന​ട​ത്തേ​ണ്ട​തു​ള്ള​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ പ​റ​ഞ്ഞു. മു​ൻ വ​ർ​ഷം ല​ഭി​ച്ച​തി​നേ​ക്കാ​ൾ 7.50 കോ​ടി​യു​ടെ കു​റ​വാ​ണ് ഈ ​വ​ർ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ന​ട​പ്പ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ൽ അ​വ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക മാ​റ്റി വ​ച്ച ശേ​ഷം ബാ​ക്കി തു​ക​യ്ക്ക് മാ​ത്ര​മേ പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വു​മു​ണ്ട്. 34.75 കോ​ടി രൂ​പ ഇ​തി​ന് വേ​ണ്ടി മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ന​ൽ​കി​യി​ട്ടു​ള്ള ക​ണ​ക്ക്. ഉ​മ്മ​ർ അ​റ​ക്ക​ൽ അ​റി​യി​ച്ചു.
നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​ന്‍റെ നി​ർ​വ​ഹ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പ് ഭ​ര​ണ സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും. പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സു​ധാ​ക​ര​ൻ, ഹാ​ജ​റു​മ്മ, അ​നി​താ കി​ഷോ​ർ, എം.​ബി ഫൈ​സ​ൽ, ടി.​കെ. റ​ഷീ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.