ആ​ന്‍റി പ്ലാ​സ്റ്റി​ക് കാ​ന്പ​യി​നു​മാ​യി ടീം ​ഇ​പ്പി
Tuesday, February 18, 2020 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ്യ​ത്യ​സ്ത​മാ​യ കാ​ന്പ​യി​നു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ സ്റ്റു​ഡ​ന്‍റ് സ്റ്റാ​ർ​ട്ട​പ്പാ​യ ടീം ​ഇ​പ്പി രം​ഗ​ത്ത്. പ്ലാ​സ്റ്റി​ക് വി​മു​ക്ത ഇ​ക്കോ ഫ്ര​ണ്ട്‌ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ശ​യ​വു​മാ​യി എ​ത്തി​യ ഈ ​സം​രം​ഭ​ത്തി​ന്‍റെ കോ​ഫൗ​ണ്ടേ​ഴ്സ് എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഖി​ൽ ന​സീ​മും മു​സ്ത​ഫ​യു​മാ​ണ്. ക​ണ​ക്കു പ്ര​കാ​രം വ​ലി​യ തോ​തി​ൽ പ്ലാ​സ്റ്റി​ക് നി​ക്ഷേ​പം ക​ണ്ടു വ​രു​ന്ന​ത് ദൈ​നം​ദി​നം ഉ​പ​യോ​ഗി​ക്കു​ന്ന ബ്ര​ഷു​ക​ളി​ൽ നി​ന്നാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് ടീം ​ഇ​പ്പി രം​ഗ​ത്തെ​ത്തി​യ​ത് വൈ​ക്കോ​ലു​ക​ളും മു​ള​ക​ളും ഉ​പ​യോ​ഗി​ച്ച് പ്ര​കൃ​തി​യോ​ട​ണ​ങ്ങി​യു​ള്ള ​നി​ർ​മാ​ണ ശൈ​ലി​യാ​ണ് ടീം ​ഇ​പ്പി​യെ മ​റ്റു സം​ര​ഭ​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ ഐ​ഇ​ഇ​ഇ എം​ഇ​എ സ്റ്റു​ഡ​ൻ​റ​സ് ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച
എ​ക്സ്ട്രി​നി​യ 2.0 എ​ന്ന ദേ​ശീ​യ ഇ​വെ​ന്‍റിലാ​ണ് ആ​ദ്യ​മാ​യി ഈ ​കാ​ന്പ​യി​ൻ ന​ട​ന്ന​ത്. സീ​ഡ് പേ​പ്പ​ർ പെ​ൻ, വു​ഡ​ൻ ബാ​ഡ്ജ്, ബാം​ബൂ ബ്ര​ഷ്, സ്ട്രിം​ഗ് ക്ലോ​ത് ബാ​ഗ് അ​ട​ങ്ങി​യ ര​ജി​സ്ട്രേ​ഷ​ൻ കി​റ്റ് വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എ​ൻ ര​മേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ കെ.​എ​ൻ.​കെ സു​ബൈ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ കെ.​ടി അ​ജ്മ​ൽ,, മു​ഹ​മ്മ​ദ് ഷ​ഹീ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.