പൗ​ര​ത്വ​നിയമ ഭേ​ദ​ഗ​തിക്കെ​തിരേ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം
Tuesday, February 18, 2020 12:25 AM IST
കാ​ളി​കാ​വ് : സാ​ഹി​തി ക​ലാ സാ​ഹി​ത്യ ജ​ന​കീ​യ കൂ​ട്ടാ​യ്മ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ കാ​ളി​കാ​വ് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. നാ​ട​ക ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ’നാ​ട​ക് നി​ല​ന്പൂ​ർ’ അ​വ​ത​രി​പ്പി​ച്ച ’കാ​ദ​ർ​ക്കാ​ന്‍റെ മ​ക്കാ​നി’ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന​ത്തി​നി​ടെ അ​വ​ത​രി​പ്പി​ച്ചു. കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. സൈ​താ​ലി കാ​ൻ​വാ​സി​ൽ ഒ​പ്പു ചാ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​തി ചെ​യ​ർ​മാ​ൻ അ​ത്തീ​ഫ് കാ​ളി​കാ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​റ​ഫു​ദീ​ൻ കാ​ളി​കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ഞ്ച​ച്ച​വ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഇ. ​പ​ത്മാ​ക്ഷ​ൻ, ജോ​ജി കെ. ​അ​ല​ക്സ്, എ. ​കൃ​ഷ്ണ​വാ​രി​യ​ർ കാ​ളി​കാ​വ്, ച​ന്ദ്ര​ശേ​ഖ​ര​ൻ പു​ല്ല​ങ്കോ​ട്, ഡോ​ക്ട​ർ ജാ​ഫ​റ​ലി, ഹൈ​ദ​രാ​ലി, ബാ​പ്പു ഡ​യ​മ​ണ്ട്, ശി​ഹാ​ബ് മാ​ളി​യേ​ക്ക​ൽ, സി.​പി ഉ​മ്മ​ർ, മു​ജീ​ബ്, സ​മീ​ർ സ്രാ​ന്പി​ക്ക​ൽ, സു​ബൈ​ർ ന​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റ​സ​ൽ വി.​പി അ​ന്പ​ല​ക്ക​ട​വ്, റാ​സി വി.​പി അ​ന്പ​ല​ക്ക​ട​വ്, സു​ഹ്റ പ​ടി​പ്പു​ര, രാ​ജേ​ഷ് അ​മ​ര​ന്പ​ലം, ശി​ഹാ​ബ് പ​റാ​ട്ടി, ക​ബീ​ർ ജ​മാ​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ ക​വി​ത​ക​ൾ ആ​ല​പി​ച്ചു.
സ​ക്കീ​ർ ഹു​സൈ​ൻ അ​ട​യ്ക്കാ​ക്കു​ണ്ട്, ര​ജീ​ഷ് കാ​ളി​കാ​വ്, ഷാ​ജി കെ.​എ​സ് പ​ന്ത​ളം, ജ​സീ​ന അ​ന്പ​ല​ക്ക​ട​വ്, ടി.​പി ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.