മലപ്പുറത്ത് നാ​ല് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Wednesday, February 19, 2020 12:56 AM IST
മ​ല​പ്പു​റം: സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​വും ജ​ന സൗ​ഹൃ​ദ​പ​ര​വു​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 23 ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ‌് വ​ഴി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ കാ​ലം പു​തി​യ സേ​വ​നം എ​ന്ന ല​ക്ഷ്യ​വു​മാ​യി ന​ട​പ്പാ​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പു​തി​യ ഓ​ഫീ​സ് സം​സ്കാ​ര​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളോ​ടൊ​പ്പം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന​തി​നാ​ലാ​ണ് കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലു​മു​ള്ള​തു​മാ​യ ഓ​ഫീ​സു​ക​ൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാന്‌ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
മ​ല​പ്പു​റം ജി​ല്ല​യി​ലെ നാ​ല് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സു​കള്‌ ​മു​ഖ്യ​മ​ന്ത്രി ഉദ്ഘാടനം ചെയ്തു. താ​നൂ​ർ, ക​ൽ​പ​ക​ഞ്ചേ​രി, തേ​ഞ്ഞി​പ്പ​ലം, കു​റ്റിപ്പു​റം തു​ട​ങ്ങി​യ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സു​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി​യ​ത്. 95 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ര​ണ്ടു നി​ല​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച താ​നൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ അധ്യ​ക്ഷ​ത വഹിച്ചു. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

1895 ൽ ​ബ്രി​ട്ടീ​ഷു​കാ​ർ സ്ഥാ​പി​ച്ച കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് താ​നൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. താ​നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ സു​ബൈ​ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​എ റ​സാ​ഖ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​സ്ത​ഫ പ​ന​യ​ത്തി​ൽ, നെ​ച്ചി​യേ​ങ്ങ​ൽ മു​ജീ​ബ്, കെ.​വി പ്ര​ജി​ത, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​ടി ഇ​ല്യാ​സ്, സ​ബ് ര​ജി​സ്ട്രാ​ർ കെ.​എ​സ് ല​ക്ഷ്മി വിവി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തുടങ്ങിയവ​ർ പ്രസംഗിച്ചു.

തേ​ഞ്ഞി​പ്പ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഒാഫീസ് പ​രി​സ​ര​ത്ത് പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. എ.​ഇ ഫ​സ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​കെ അ​ബ്ദു​റ​ഹ്മാ​ൻ, ബ​ക്ക​ർ ചെ​ർ​ന്നൂ​ർ, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ എം.​വി​ജ​യ​ൻ, രാ​ജേ​ഷ് ചാ​ക്യാ​ട​ൻ, ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല മു​ഹ​മ്മ​ദ് തു​ട​ങ്ങിയ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്രസംഗിച്ചു.

1896 ൽ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച് മാ​പ്പി​ള ല​ഹ​ള​യെ തു​ട​ർ​ന്നു പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും 1923 മു​ത​ൽ ക​ൽ​പ്പ​ക​ഞ്ചേ​രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്ത ഓ​ഫീ​സാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റു​ന്ന​ത്. ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സി.​മ​മ്മൂ​ട്ടി എം​എ​ൽ​എ അധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഹ​നീ​ഫ പു​തു​പ്പ​റ​ന്പി​ൽ, വെ​ട്ടം ആ​ലി​ക്കോ​യ, വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ്കു​ട്ടി, സി. ​റം​ല മ​റ്റു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.
കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക‌്ഷ​ൻ കോ​ർ​പ്പ​റേ​ഷ​നാ​ണ് കു​റ്റി​പ്പു​റം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വി​സ്തീ​ർ​ണം 460.37 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്. താ​ഴ​ത്തെ നി​ല​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, ഡൈ​നിം​ഗ്് ഹാ​ൾ, ക​ക്ഷി​ക​ൾ​ക്കു ഇ​രി​ക്കു​ന്ന​തി​നാ​യി വ​രാ​ന്ത, ടോ​യ്്‌ലറ്റു​ക​ൾ എ​ന്നി​വ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മു​ക​ൾ നി​ല​യി​ൽ റി​ക്കാ​ർ​ഡ് റൂ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് .

കെ​ട്ടി​ട​ത്തി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​വു​മു​ണ്ട്. കി​ഫ്ബി അ​സി​സ്റ്റ​ന്‍റ് പ്രോജ​ക്ട് എ​ൻ​ജി​നിയ​ർ എ.​പി സു​ധ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​റ്റി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ​സീ​ന അ​ഹ​മ്മ​ദ്കു​ട്ടി,നി​കു​തി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സിം​ഗ്, ര​ജി​സ്ട്രേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ എ.​അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) കെ.​ശ്രീ​നി​വാ​സ​ൻ, കു​റ്റി​പ്പു​റം സ​ബ് ര​ജി​സ്ട്രാ​ർ കെ.​ശ്രീ​ജ​യ തു​ട​ങ്ങി​യ​വ​രും ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ന്മാർ തു​ട​ങ്ങി​യ​വ​ർ ‌ പ​ങ്കെ​ടു​ത്തു.