വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു
Wednesday, February 19, 2020 12:56 AM IST
മ​ഞ്ചേ​രി: മ​ല​പ്പു​റം, മ​ഞ്ചേ​രി ന​ഗ​ര​ങ്ങ​ൾ​ക്ക് വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു. പു​തി​യ എ​ള​ങ്കൂ​ർ 220 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്ന് മ​ല​പ്പു​റം, മ​ഞ്ചേ​രി 110 കെ​വി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കും. ഇ​തോ​ടെ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ല​ന്പൂ​ർ, എ​ട​ക്ക​ര സ​ബ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വൈ​ദ്യു​തി ക​ട​ത്തി വി​ടും. നി​ർ​മ്മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ർ എ​ൻ.വേ​ണു​ഗോ​പാ​ലും ചീ​ഫ് എ​ൻജിനി​യ​ർ ഡോ.​പി.​രാ​ജ​നും എ​ള​ങ്കൂ​ർ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
220 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലെ 100 എം​വി​എ ട്രാ​ൻ​സ് ഫോ​ർ​മ​റും 12.5 എം​വി​എ ശേ​ഷി​യു​ള്ള ര​ണ്ടു ട്രാ​ൻ​സ്ഫോ​മ​റു​ക​ളും മാ​ർ​ച്ച് അ​ഞ്ചിന് ചാ​ർ​ജ് ചെ​യ്യാ​നും അ​നു​മ​തി ന​ൽ​കി.
സ​ബ് സ്റ്റേ​ഷ​ൻ ചാ​ർ​ജ് ചെ​യ്യു​ന്ന​തോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വോ​ൾ​ട്ടേ​ജ് പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും.