പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ ടോ​യ്‌ല​റ്റ് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി
Wednesday, February 19, 2020 12:56 AM IST
മ​ല​പ്പു​റം: പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ ടോ​യ്‌ലറ്റ് സം​വി​ധാ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല പൊ​ട്രോ​ൾ പ​ന്പു​ക​ളി​ലും ടോ​യ‌്‌​ല​റ്റു​ക​ള്‌ അ​ട​ച്ചി​ട്ട​തും വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു ന​ൽ​കാ​നും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നും പെ​ട്രോ​ൾ പ​ന്പ് ലൈ​സ​ൻ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം മാ​ർ​ക്ക​റ്റിം​ഗ് ഡി​സി​പ്ലി​ൻ ഗൈ​ഡ് ലൈ​ൻ​സ് പ്ര​കാ​രം ഒൗ​ട്ട്‌​ലെ​റ്റു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‌ ഓ​യി​ൽ ക​ന്പ​നി​ക​ൾ​ക്കു ജി​ല്ലാ​ക​ള​ക്ട​ർ മു​ഖേ​ന ശി​പാ​ർ​ശ ന​ൽ​കും.
എ​ല്ലാ പെ​ട്രോ​ൾ പ​ന്പു​ക​ളി​ലും കു​ടി​വെ​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. പെ​ട്രോ​ൾ പ​ന്പു​ക​ളി​ലെ ടോ​യ്‌​ല​റ്റു​ക​ളി​ലെ ശു​ചി​ത്വ​ക്കു​റ​വ്, വെ​ള്ളം, വെ​ളി​ച്ചം എ​ന്നി​വ ഇ​ല്ലാ​തി​രി​ക്ക​ൽ, പൂ​ട്ടി​യി​ട്ട ടോ​യ്‌​ല​റ്റു​ക​ൾ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വാ​തി​ലു​ക​ൾ, ഫ്ല​ഷ് പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം സം​ബ​ന്ധി​ച്ച ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ൾ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും നേ​രി​ട്ടും ഇ​മെ​യി​ൽ വ​ഴി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാം.