വ​നി​താദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും
Wednesday, February 19, 2020 12:59 AM IST
മ​ല​പ്പു​റം: വ​നി​താദി​നാ​ച​ര​ണം മാ​ർ​ച്ച് എ​ട്ടി​നു ആ​ലോ​ഷി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​രാ​ഘോ​ഷ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാം​സ്കാ​രി​കം, കാ​യി​കം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പൊ​തു പ്ര​വ​ർ​ത്ത​നം, സാ​മൂ​ഹ്യ-​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വ​നി​ത​ക​ളെ വ​നി​താ​ദി​ന​ത്തി​ൽ ആ​ദ​രി​ക്കും. ഓ​രോ മേ​ഖ​ല​യി​ലും പ​ത്തു വ​നി​ത​ക​ളെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.
സ്ത്രീ ​സു​ര​ക്ഷ പ്ര​മേ​യ​മാ​ക്കി ചി​ത്ര ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പൊ​ത​യി​ട​ങ്ങ​ളി​ലെ മ​തി​ലു​ക​ളി​ൽ വ​ര​ച്ച് ചേ​ർ​ക്കും.
പൊ​തു​യി​ട​ങ്ങ​ൾ രാ​ത്രി സ്ത്രീ​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​ണെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​ൻ മാ​ർ​ച്ച് ഏ​ഴി​നു രാ​ത്രി എം​എ​സ്പി​യി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​ട്ട​ക്കു​ന്ന് മൈ​താ​ന​ത്ത് സം​ഗ​മി​ക്കു​ന്ന രീ​തി​യി​ൽ വ​നി​ത​ക​ളു​ടെ മെ​ഗാ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് കോ​ട്ട​ക്കു​ന്ന് തു​റ​ന്ന വേ​ദി​യി​ൽ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.മാ​ർ​ച്ച് ഏ​ഴി​നു വൈ​കു​ന്നേ​രം ആ​റു മു​ത​ൽ പി​റ്റേ ദി​വ​സം രാ​വി​ലെ ആ​റു വ​രെ കോ​ട്ട​ക്കു​ന്നി​ൽ വ​നി​ത​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കും. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്ത്രീ ​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജി​ല്ല​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.