പ്ര​ള​യം: പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മ​ണ്ണും ലേ​ലം ചെ​യ്യും
Wednesday, February 19, 2020 12:59 AM IST
ക​രു​വാ​ര​കു​ണ്ട്: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മ​ണ്ണും ലേ​ലം ചെ​യ്യും. ലേ​ല​ത്തി​നാ​യു​ള​ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ഴ​ക​ളി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്ത് പു​ഴ സം​ര​ക്ഷി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും നാ​ട്ടു​കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക​രു​വാ​ര​കു​ണ്ട് ചി​റ​ക്ക​ൽ, മാ​ന്പ​റ്റ, തു​രു​ന്പോ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
സ​ന്ദ​ർ​ശ​ന റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് കൈ​മാ​റും. വേ​സ്റ്റി​ന്‍റെ അ​ള​വ് അ​റി​യാ​ൻ വേ​ണ്ടി എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​യ്യ​പ്പ​ൻ, ഇ​റി​ഗേ​ഷ​ൻ എ​ഇ അ​ബ്ദു​ൽ റ​ഷീ​ദ്, എ​ൽ​എ​സ്ജി​ടി എ​ൻ​ജി​നി​യ​ർ രാ​ജ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഷ​ഹ​ബാ​സ് ബീ​ഗം തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നീ​യ​റു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റും. എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നീ​യ​റു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ക​ള​ക്ട​റി​ൽ നി​ന്ന് പാ​സ് സ്വീ​ക​രി​ച്ച് ലേ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.