താ​ഴെ​ക്കോ​ട് ​പ​ഞ്ചാ​യ​ത്ത്: 9.25 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Wednesday, February 19, 2020 1:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, ഗ​താ​ഗ​ത മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ​ന​ൽ​കി​യു​ള്ള 9.25 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന സെ​മി​നാ​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​ങ്ങ​ൾ കൈ​കൊ​ണ്ട​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നെ​ൽ​കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ​ച്ച​ക്ക​റി കൃ​ഷി, വാ​ഴ​കൃ​ഷി, ഇ​ട​വി​ള​കൃ​ഷി എ​ന്നി​വ​ക്കും പ​ദ്ധ​തി വ​ച്ചി​ട്ടു​ണ്ട്. പാ​ലു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​റ​വ​പ്പ​ശു​ക്ക​ൾ ന​ൽ​കു​ന്ന​തി​നും മാം​സ ആ​വ​ശ്യം ല​ക്ഷ്യം​വെ​ച്ച് ആ​ടു​ക​ൾ ക​ണ്ടു​കു​ട്ടി​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​നും ഉ​ദ്ദേ​ശി​ക്കു​ന്നു. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗീ സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു.
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച 50 ല​ക്ഷം രൂ​പ കൊ​ണ്ട് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പു​റ​മേ ടോ​യ് ലറ്റു​ക​ളും ഗാ​ർ​ഡ​നിം​ഗ് മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ ന​വീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു.
ഗ​താ​ഗ​ത രം​ഗ​ത്തും അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ റോ​ഡു​ക​ളും അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കും.
സെ​മി​നാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീന ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കെ​ക്ക​ര, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ടി.​ഹൈ​ദ്രോ​സ്ഹാ​ജി, സൗ​ദ ക​പ്പൂ​ർ, എ.​കെ.​ഹം​സ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​കെ.​ജാ​ഫ​ർ, മെ​ന്പ​ർ​മാ​രാ​യ സി.​ഹം​സ, ഷ​റ​ഫു​ദീ​ൻ, സെ​ക്ര​ട്ട​റി കെ.​എ.​സാ​ഹി​ർ, പി.​പ​ത്മ​നാ​ഭ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ന​സ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.