കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ര​ണ്ടു​പേ​ർ
Thursday, February 20, 2020 12:41 AM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ര​ണ്ടു​പേ​ർ മാ​ത്രം. രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. 252 പേ​രാ​ണ് ജി​ല്ല​യി​ലി​പ്പോ​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും 250 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. വൈ​റ​സ്ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​മാ​യ 10 പേ​ർ​ക്കു ഇ​ന്ന​ലെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി.
49 സാ​ന്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ല​യി​ൽ നി​ന്ന് അ​യ​ച്ച​ത്. ര​ണ്ടു​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം 46 പേ​രു​ടെ ഫ​ല​ങ്ങ​ൾ ല​ഭ്യ​മാ​യി ഇ​വ​ർ​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​റോ​ണ പ്ര​തി​രോ​ധ മു​ഖ്യ സ​മി​തി വി​ല​യി​രു​ത്തി.
പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​മാ​യി ജി​ല്ലാ ക​ണ്‍​ട്രോ​ൾ സെ​ൽ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു വ​രി​ക​യാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കു​ന്ന​തി​നു​ള്ള കൗ​ണ്‍​സ​ലി​ംഗ് തു​ട​രു​ക​യാ​ണ്. വി​വി​ധ വ​കു​പ്പു ജീ​വ​ന​ക്കാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള പ​രി​ശീ​ല​ന​വും ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്നു.