ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് : ജോ​ളീ റോ​വേ​ഴ്സി​നു വി​ജ​യം
Thursday, February 20, 2020 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളീ റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ മൂ​ന്നു വി​ക്ക​റ്റു​ക​ൾ​ക്കു എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​രി​നെ​യും റെ​ഡ് ഫ്ള​വ​ർ ബി.​കെ 55 ക​ണ്ണൂ​ർ ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്കു മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ള​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​രു ടീ​മു​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ലെ​ത്തി.
എ​ട്ടു ടീ​മു​ക​ളെ ര​ണ്ടു പൂ​ളാ​ക്കി തി​രി​ച്ചു​ള്ള ക്വാ​ർ​ട്ട​ർ നാ​ളെ ആ​രം​ഭി​ക്കും. രാ​വി​ലെ ഫാ​ൽ​ക്ക​ണ്‍​സ് സി.​സി കാ​ലി​ക്ക​ട്ട് മാ​സ്റ്റേ​ഴ്സ് ആ​ർ​സി​സി​എ എ​റ​ണാ​കു​ള​ത്തെ​യും ഉ​ച്ച​ക്ക് റെ​ഡ് ഫ്ള​വ​ർ ബി.​കെ 55 ത്രി​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബി​നെ​യും നേ​രി​ടും .