മോ​ർ​ണിം​ഗ്സ്റ്റാ​ർ വെ​റ്റ​റ​ൻ​സ് ക്രി​ക്ക​റ്റ് സൗ​ഹൃ​ദ സം​ഗ​മ വേ​ദി​യാ​യി
Thursday, February 20, 2020 12:42 AM IST
കാ​ളി​കാ​വ്: മോ​ർ​ണിം​ഗ് സ്റ്റാ​ർ ക്ല​ബ്ബ് വേ​റി​ട്ട ഒ​രു കൂ​ടി​ച്ചേ​ര​ൽ ഒ​രു​ക്കി മാ​തൃ​ക സൃ​ഷ്ടി​ച്ചു. ഉ​ദ​രം​പൊ​യി​ൽ മോ​ണി​ങ്ങ് സ്റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ട്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഴ​യ കാ​ല ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ ഒ​രു​മി​ച്ച് കൂ​ടി​യ​ത്. 1980-85 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ക​ളി​ച്ചി​രു​ന്ന വെ​റ്റ​റ​ൻ​സ് താ​ര​ങ്ങ​ളാ​ണ് ഉ​ദ​രം​പൊ​യി​ലി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. തി​ര​ക്ക് പി​ടി​ച്ച ജീ​വ​ത​ത്തി​ലെ ഓ​ട്ട​ത്തി​നി​ട​യി​ൽ പ​ഴ​യ കാ​ല ക്രി​ക്ക​റ്റ് ക​ളി​ക്കാ​രു​ടെ ഒ​ത്ത് ചേ​ര​ൽ വ​ലി​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​ർ.
കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ താ​ര​ങ്ങ​ളാ​യി​രു​ന്നു പ​ല​ക​ളി​ക്കാ​രും. രാ​വി​ലെ ഒ​ന്പ​ത് മ​ണി​യോ​ടെ ആ​രം​ഭി​ച്ച ക​ളി​യും സൗ​ഹൃ​ദ​വും വൈ​കു​ന്ന​തു വ​രേ നീ​ണ്ടു​നി​ന്നു. ഗ്രൗ​ണ്ടി​ൽ ത​ന്നെ ഒ​രു​ക്കി​യ ഭ​ക്ഷ​ണ​വും ക​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. ശ​രീ​രം ത​ള​ർ​ന്നെ​ങ്കി​ലും പ​ഴ​യ ക​ളി​ക്കാ​ര​നാ​യി​രു​ന്ന പി.​ടി.​അ​സീ​സി​നെ ഗ്രൗ​ണ്ടി​ൽ കൊ​ണ്ട് വ​രി​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വ​ട്ടോ​ളി ഷൗ​ക്ക​ത്ത്, എ​ൻ.​സി.​എം.​ഉ​ബൈ​ദ്, പി.​നൗ​ഫ​ൽ, എം.​ബാ​ബു, പി.​സി​ദ്ദീ​ഖ്, പി.​വി.​ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.