ഗു​ഡ്സ് വാ​ഹ​നം വെ​യ്റ്റിം​ഗ് ഷെ​ഡി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്
Friday, February 21, 2020 2:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​സ്ലി​യാ​ർ അ​ങ്ങാ​ടി​യി​ൽ ഗു​ഡ്സ് വാ​ഹ​നം ബ​സു കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്കു പാ​ഞ്ഞു ക​യ​റി മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്. കൊ​ട്ടൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ഞ​പു​ല​ത്ത് അ​ലി​യു​ടെ മ​ക​ൾ ഫാ​ത്തി​മ ഫി​ദ (12), പ​ള്ളി​യാ​ലി​ൽ തൊ​ടി അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ മ​ക​ൾ റി​സ ഷെ​റി​ൻ (10) ന​ടു​ക്ക​ട്ടു​പ​ള്ളി​യാ​ലി​ൽ ഉ​മ്മ​റി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ഹാ​ദി​യ (11 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ൾ വി​ട്ട​തി​നു ശേ​ഷം ബ​സു കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം. ഇ​വ​ർ മൂ​ന്നു​പേ​രും മു​സ്ലി​യാ​ർ അ​ങ്ങാ​ടി​യി​ലു​ള്ള ദേ​വ​ദാ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
മൂ​ന്നു പേ​ർ​ക്കു കാ​ലു​ക​ളി​ലെ പ​രി​ക്കു ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​വ​രെ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കി .