കാ​യി​ക വി​ക​സ​ന ശി​ൽ​പ​ശാ​ല നാ​ളെ
Friday, February 21, 2020 2:22 AM IST
മ​ല​പ്പു​റം: ജി​ല്ല​യു​ടെ സ​മ​ഗ്ര​മാ​യ കാ​യി​ക​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി നി​ല​വി​ലെ കാ​യി​ക വി​ക​സ​ന പു​രോ​ഗ​തി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ഭാ​വി​യി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി സ്പോ​ർ​ട്സ് ഡ​വ​ല​പ്മെ​ന്‍റ് 2020 എ​ന്ന പേ​രി​ൽ നാ​ളെ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ സ്പോ​ർ​ട​സ്് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​ക്കു​ന്ന് ഡി​ടി​പി​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ രാ​വി​ലെ 9.30ന് ​സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല​യി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ളും കാ​യി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കും.​ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ർ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, കാ​യി​ക അ​സോ​സി​യേ​ഷ​നു​ക​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ കാ​യി​ക രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സ​മ​ഗ്ര​മാ​യി പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ശി​ൽ​പ​ശാ​ല​യു​ടെ ല​ക്ഷ്യം. പ​രി​പാ​ടി​യി​ൽ കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.