വി​ക​സ​ന സെ​മി​നാ​ർ : കൊ​ണ്ടോ​ട്ടി​യി​ൽ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​ഗ​ണ​ന
Friday, February 21, 2020 2:22 AM IST
കൊ​ണ്ടോ​ട്ടി:​ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് വി​ക​സ​ന സെ​മി​നാ​റി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള വി​വ​ധ പ​ദ്ധ​തി​ക​ൾ​ക്കും മ​ൻ​ഗ​ണ​ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് 2020- 21 പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ ഇ​ൻ​ഷൂ​ർ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സെ​മി​നാ​ർ രൂ​പം ന​ൽ​കി. ഇ​ൻ​ഷൂ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 1320 രൂ​പ ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി അ​ട​ക്കും. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കു സൗ​ജ​ന്യ ചി​കി​ൽ​സ പ​ദ്ധ​തി വ​യോ​മി​ത്രം പ​ദ്ധ​തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. അ​തി​നാ​യി കു​ടു​ത​ൽ തു​ക വ​ക​യി​രു​ത്തും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഉ​ല്ല​സി​ക്കാ​നു​ള​ള കേ​ന്ദ്ര​ത്തി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രും. മാ​ലി​ന്യ നി​ർ​മാ​ജ​ന​ത്തി​നാ​യി ബ​യോ​ബി​ൻ സം​വി​ധാ​നം കൊ​ണ്ടു​വ​രു​വാ​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും തു​ണി​സ​ഞ്ചി വി​ത​ര​ണം ചെ​യ്യാ​നു​മു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. മാ​ലി​ന്യം നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ളും വീ​ടു​ക​ളി​ൽ നി​ർ​മി​ച്ച് ന​ൽ​കും.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ന​ഗ​ര​സ​ഭ നേ​രി​ട്ട് ന​ട​ത്തും. ഇ​തി​നാ​യി പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തും. ന​ഗ​ര​ത്തി​ൽ ജോ​ലി​ക്കും മ​റ്റു​മാ​യി എ​ത്തി​യ സ്ത്രീ​ക​ൾ​ക്കാ​യി ഹോ​സ്റ്റ​ൽ സം​വി​ധാ​ന​വും ഒ​രു​ക്കും. നെ​ൽ​ക​ർ​ഷ​ക​ക്ക് പു​തി​യ പാ​ക്കേ​ജ് ത​ന്നെ സെ​മി​നാ​റി​ൽ പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​സ​ഭ കെ​ട്ടി​ടം ആ​ധു​നി​ക വ​ൽ​ക​രി​ക്കു​ന്ന​തി​നും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ, വ​നി​താ വി​ശ്ര​മ കേ​ന്ദ്രം എ​ന്നി​വ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും തു​ക വ​കി​യ​രു​ത്തും.​മോ​യീ​ൻ​കു​ട്ടി വൈ​ദ്യ​ർ അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്ന സെ​മി​നാ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​സി ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ​സ​ണ്‍ കെ.​ആ​യി​ഷാ​ബി അ​ധ്യ​ക്ഷത വഹിച്ചു.

കൗ​ണ്‍​സി​ല​ർ യു.​കെ മ​മ്മ​ദി​ശ വാ​ർ​ഷി​ക പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​ഹ​മ്മ​ദ്ഷാ , കെ.​കെ അ​സ്മാ​ബി, സൗ​ദാ​മി​നി, പി.​അ​ഹ​മ്മ​ദ്ക​ബീ​ർ, ചു​ക്കാ​ൻ ബി​ച്ചു, പി.​അ​ബ​ദു​റ​ഹി​മാ​ൻ ഇ​ണ്ണി, ഇ.​എം റ​ഷീ​ദ്, വി.​അ​ബ്ദു​ൾ ഹ​ക്കീം, കെ.​കെ സ​മ​ദ്,സി.​കെ.​നാ​ടി​ക്കു​ട്ടി എ​ന്നി​വ​ർ പ്രസംഗിച്ചു.