പു​ല്ലി​കു​ത്ത് അ​ങ്ക​ണ​വാ​ടി​ക്ക് ത​റ​ക്ക​ല്ലി​ട്ടു
Friday, February 21, 2020 2:22 AM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ 13.95 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ർ​മി​ക്കു​ന്ന മേ​ലാ​റ്റൂ​ർ പു​ല്ലി​ക്കു​ത്ത് പു​ത്ത​ൻ​കു​ളം അ​ങ്ക​ണ​വാ​ടി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ക​മ​ലം അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.