കോ​ട​തി ഹാ​ളി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ച്ചി​ത​റി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Friday, February 21, 2020 2:22 AM IST
മ​ഞ്ചേ​രി : കോ​ട​തി ഹാ​ളി​ലെ ത​റ​യി​ൽ വി​രി​ച്ച ടൈ​ലു​ക​ൾ സ്വ​മേ​ധ​യാ പൊ​ട്ടി​ച്ചി​ത​റി​യ​ത് ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഒാ​ടെ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്)​യി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ അ​ഭി​ഭാ​ഷ​ക​ർ ഹാ​ളി​നു പു​റ​ത്തേ​ക്ക് ഓ​ടി. അ​ഭി​ഭാ​ഷ​ക​രു​ടെ ഇ​രി​പ്പി​ട​ത്തി​നു താ​ഴെ​യു​ള്ള ടൈ​ലു​ക​ളാ​ണ് ഇ​ള​കി മാ​റി​യ​ത്. ക​ടു​ത്ത ചൂ​ടു​മൂ​ല​മു​ണ്ടാ​യ വാ​യു​സ​മ്മ​ർ​ദം മൂ​ല​മാ​യി​രി​ക്കാം പൊ​ട്ടി​യ​തെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഒ​ന്നാം കോ​ട​തി​യു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​തി​വി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​ട​തി ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ട​തി ന​ട​പ​ടി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​വ​ച്ചു.