പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, February 21, 2020 2:24 AM IST
തേ​ഞ്ഞി​പ്പ​ലം: പ​ഴ​യ വി​ദ്യാ​ല​യ​മു​റ്റ​ത്ത് ഒ​രു വ​ട്ടം കൂ​ടി ഓ​ർ​മ​പു​തു​ക്കി​യ​തി​നൊ​പ്പം കൈ​നി​റ​യെ സ​ഹാ​യ​വും നല്‌കി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ. ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്യാന്പസി​ലെ 2000 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് 20 വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ദ്യാ​ല​യ​മു​റ്റ​ത്ത് ’സി​യു​ടു​കെ’ എ​ന്ന പേ​രി​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ബാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ കൈ​മാ​റി​യ വാ​ട്ട​ർ കൂ​ള​റി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​ന​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. മു​ൻ​കാ​ല അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.