കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, February 22, 2020 12:19 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട​യി​ൽ കാ​ട്ടാ​ന​കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി വ​ൻ​തോ​തി​ൽ വി​ള ന​ശി​പ്പി​ച്ചു. തേ​ര​കം മാ​ത്യു​വി​ന്‍റ തെ​ങ്ങു​ക​ൾ, മ​ത്ത​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ വാ​ഴ എ​ന്നി​വ​യാ​ണു ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.
കൃ​ഷി​യി​ട​ത്തെ സം​രം​ക്ഷി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ വ​ക​യി​രു​ത്തി സ​ർ​ക്കാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണു വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി നാ​ശം വ​രു​ത്തു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ചി​ന്‍റെ പ​രി​ധി​യി​ലാ​ണു വ​ന്യ​മൃ​ഗ വി​ള​യാ​ട്ട മേ​ഖ​ല.