പ​ണം തി​രി​ച്ചേ​ൽ​പ്പി​ച്ചു യു​വാ​വ് മാ​തൃ​ക​യാ​യി
Sunday, February 23, 2020 11:56 PM IST
പൂ​ക്കോ​ട്ടും​പാ​ടം: ചു​ള്ളി​യോ​ട് അ​ങ്ങാ​ടി​യി​ൽ നി​ന്നു ഇ​ന്ന​ലെ രാ​ത്രി ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ അ​ഖി​ൽ ന​സി​മി​നു ക​ള​ഞ്ഞു കി​ട്ടി​യ പ​ണം തി​രി​ച്ചേ​ൽ​പ്പി​ച്ചു യു​വാ​വ് മാ​തൃ​ക​യാ​യി. 22000 രൂ​പ​യാ​ണ് റോ​ഡ​രി​കി​ൽ നി​ന്നു ക​ള​ഞ്ഞു കി​ട്ടി​യ​യ​ത്. തു​ട​ർ​ന്നു പൂ​ക്കോ​ട്ടും​പാ​ടം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് അ​യോ​ട​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ​ണം പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചു​ള്ളി​യോ​ട് കാ​ര​ക്കു​ളം സ്വ​ദേ​ശി​യു​ടെ പ​ണ​മാ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. തെ​ളി​വ് സ​ഹി​തം പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​കെ വേ​ണു, എ​എ​സ്ഐ സൈ​നു​ൽ ആ​ബി​ദ്, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​ജാ​ഫ​ർ, ചു​ള​ളി​യോ​ട് യു​വ​ജ​ന കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി ഫ​വാ​സ് ചു​ള്ളി​യോ​ട് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​ക കൈ​മാ​റി.