വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ശ്രദ്ധേയമായി
Sunday, February 23, 2020 11:56 PM IST
കാ​ളി​കാ​വ്: പൊ​തു​യി​ടം എ​ന്‍റേതും എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ശ്ര​ദ്ധേ​യ​മാ​യി. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കാ​ളി​കാ​വി​ൽ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്. രാ​ത്രി 11 മു​ത​ൽ തു​ട​ങ്ങി​യ ന​ട​ത്ത​ത്തി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക, രാ​ത്രി വൈ​കി പു​റ​ത്തി​റ​ങ്ങാ​നു​ള്ള സ്ത്രീ​ക​ളു​ടെ ഭ​യം ഇ​ല്ലാ​താ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടു​വ​രെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും. ഈ ​പ​രി​പാ​ടി​യി​ലൂ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ മാ​പ്പി​ങ്ങും ന​ട​ക്കും. കാ​ളി​കാ​വി​ൽ ന​ട​ന്ന രാ​ത്രി​കാ​ല ന​ട​ത്ത​ത്തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്പി​ച്ചി​ബീ​വി, ന​സീ​മ ബീ​ഗം, ടി.​പി​ആ​യി​ശ, അ​ജി​ത കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ൽ ന​ട​ത്തം സ​മാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യു​മാ​യ ന​സീ​മ ബീ​ഗം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

രാ​ത്രി ന​ട​ത്ത​വു​മാ​യി
അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ

കൊ​ള​ത്തൂ​ർ: മ​ങ്ക​ട ഐ​സി​ഡി​എ​സി​ന്‍റെ കീ​ഴി​ലു​ള്ള മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത് അ​ങ്ക​ണ​വാ​ടി ജോ​ലി​ക്കാ​ർ സ്റ്റേ​ഷ​ൻ പ​ടി മു​ത​ൽ മാ​ലാ​പ​റ​ന്പ് വ​രെ ന​ട​ന്നു. രാ​ത്രി 11നു ​ര​ണ്ടു പേ​രാ​യി ന​ട​ന്നു നീ​ങ്ങി. തി​രി​ച്ച് ഒന്നോടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ളി​ൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് കൂ​ടി പ്ര​തി​ജ്ഞ​യെ​ടു​ത്തു. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, കൗ​ണ്‍​സി​ല​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.