കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും: എ​ഡി​എം
Tuesday, February 25, 2020 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : മു​ള്ളി​യാ​കു​റി​ശി​യി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി ഉ​റ​പ്പു ന​ൽ​കി. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ കെ.​വി.​മു​ഹ​മ്മ​ദ​ലി, എ​ൻ.​കെ.​കാ​ദ​ർ എ​ന്നി​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു മു​ള്ളി​യാ​കു​റി​ശി മ​മ്മി ഹാ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല ഒ​രു​ക്കി​യ ഐ​ക്യ​ദാ​ർ​ഢ്യ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൃഷിനാശം നേരിട്ട ​ക​ർ​ഷ​ക​രെ അ​ദ്ദേ​ഹം പൊ​ന്നാ​ട അ​ണി​യി​ച്ചു. ഭാ​ര​തീ​യ ഒൗ​ഷ​ധ സ​സ്യ പ​രി​പാ​ല​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​രീ​ഫ് പാ​റ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കെ.​എം ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ കീ​ഴി​ൽ ന​ട​ത്തു​ന്ന ജൈ​വ​കൃ​ഷി​യു​ടെ വി​ത്തു പാ​ക​ൽ ദേ​ശീ​യ ശി​ശു ക്ഷേ​മ അ​വാ​ർ​ഡ് ജേ​താ​വ് കെ.​ആ​ർ ര​വി നി​ർ​വ​ഹി​ച്ചു. പ്ര​ദേ​ശ​ത്തെ മി​ക​ച്ച ക​ർ​ഷ​ക​രാ​യ കോ​ക്കാ​ട്ടി​ൽ കോ​ത, എം.​ടി ഷ​ബീ​ർ, വി. ​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ​ക്ക് സി.​കെ.​അ​ബ്ദു​ള്ള മൗ​ല​വി അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. വാ​യ​ന​ശാ​ല പ്ര​ഡി​ഡ​ന്‍റ് എം.​ടി മു​ഹ​മ്മ​ദ്, കോ​ക്കാ​ട്ടി​ൽ കോ​ര​ൻ, കെ.​പി കു​ഞ്ഞി​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.