ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സ്: റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
Tuesday, February 25, 2020 12:20 AM IST
മ​ഞ്ചേ​രി : യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മാ​ർ​ച്ച് ഒ​ന്പ​തു വ​രെ നീ​ട്ടി.
വ​യ​നാ​ട് വെ​ള്ളാ​രം​ക​നി ക​ന്പ​ള​ക്കാ​ട് ഉ​ളി​യി​ൽ​ക​ന്ന​ൻ മി​ദി​ലാ​ജി(26)​നെ​യാ​ണ് വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്ത​ത്. 2019 ജൂ​ലൈ നാ​ലി​ന് ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കൊ​ണ്ടോ​ട്ടി മു​ണ്ട​ശേ​രി ന​വി​ൽ​ക്കു​ണ്ട് മു​സ​മ്മി​ലി (18)നെ​യാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.
ഐ​ക്ക​ര​പ്പ​ടി​യി​ൽ വ​ച്ച് മു​സ​മ്മി​ൽ ദേ​ഹ​ത്ത് ഒ​ളി​പ്പി​ച്ചു​വ​ച്ച 600 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​തം പ്ര​തി​ക​ൾ ക​വ​ർ​ന്നു​വെ​ന്നാ​ണ് കേ​സ്.