മ​ണ്ണും ജ​ല​വും സം​ര​ക്ഷി​ക്കാ​ൻ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്
Wednesday, February 26, 2020 12:21 AM IST
കാ​ളി​കാ​വ് :ഭൂ​മി​യെ വ​സ്ത്രം ധ​രി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും ജ​ല​സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി​യാ​ണ് ക​യ​ർ കൊ​ണ്ടു​ള്ള ഭൂ​വ​സ്ത്രം ധ​രി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ടു​ക​ളി​ലെ ഭി​ത്തി​ക​ളി​ലാ​ണ് ഇ​പ്പോ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന​ത്.

ച​കി​രി നാ​ര് കൊ​ണ്ടു നെ​യ്ത ക​യ​ർ​കൊ​ണ്ടാ​ണ് ഭൂ​വ​സ്ത്രം നി​ർ​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​ണ്ണി​നെ​യും ജ​ല​ത്തെ​യും ത​ട​ഞ്ഞു നി​ർ​ത്തി സം​ര​ക്ഷി​ക്കാ​ന്‌ ഇ​വ​യ്ക്ക് ക​ഴി​യും. ഭൂ​വ​സ്ത്ര​ത്തി​ന്‍റെ ഉ​പ​യോ​ഗം മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ടി​യും വ​ള​ക്കൂ​റും വ​ർ​ധി​പ്പി​ക്കു​മെ​ന്നു പ​രീ​ക്ഷ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. 44 ന​ദി​ക​ളു​ള്ള കേ​ര​ള​ത്തി​ൽ വ​ർ​ഷ​ത്തി​ൽ മൂ​വാ​യി​രം മി​ല്ലി ലി​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്നു. എ​ന്നി​ട്ടും വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ നാ​ട് ജ​ല​ക്ഷാ​മ​ത്തി​ലാ​ണ്. ഒ​രു ഹെ​ക്ട​റി​ൽ നി​ന്നു 80-120 ട​ണ്ണ് മേ​ൽ മ​ണ്ണ് പ്ര​തി​വ​ർ​ഷം ഒ​ലി​ച്ചു​പോ​കു​ന്ന​താ​യാ​ണ് ക​ണ​ക്ക്.

ഈ ​അ​വ​സ്ഥ​യി​ൽ നി​ന്നു ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ന്‌ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ടെ​ന്ന് തൊ​ഴി​ലു​റ​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന്‍റെ വേ​ഗ​ത കു​റ​ച്ചു മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്നു, സ്വ​ന്തം ഭാ​ര​ത്തി​ന്‍റെ അ​ഞ്ചി​ര​ട്ടി വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​ന്നു, മ​ണ്ണി​ലെ ഈ​ർ​പ്പം നി​ല​നി​ർ​ത്തി അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പം കു​റ​ക്കു​ന്നു, മ​ണ്ണി​ൽ ജൈ​വാം​ശം പ​ക​ർ​ന്നു ദ്ര​വി​ച്ചു തീ​രു​ന്നു എ​ന്നി​വ​യാ​ണ് ഭൂ​വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ങ്ങ​ൾ. ദ്രാ​വ​ക​ങ്ങ​ളെ സ്വ​ന്തം പ്ര​ത​ല​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്പോ​ഴും ഖ​ര രൂ​പ​ത്തി​ലു​ള്ള ത​രി​ക​ളെ പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള അ​രി​ക്ക​ൽ ക​ഴി​വു​ള്ള​വ​യാ​ണ് ഭൂ​വ​സ്ത്ര​ങ്ങ​ളെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ച​ട​ച്ചി​ക്ക​ല്ല് വാ​ർ​ഡി​ലെ 27 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന​ത്. മ​റ്റു വാ​ർ​ഡു​ക​ളി​ലും ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു വ​രു​ന്നു​ണ്ട്.