വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രേ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കണമെന്ന്
Wednesday, February 26, 2020 12:24 AM IST
മ​ല​പ്പു​റം: വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള നി​യ​മ​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്ക​തെ തൊ​ഴി​ലാ​ളി​ക​ൾ ക​ച്ച​വ​ടം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​ന്നു​ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി കൊ​ണ്ടു​പോ​കു​ന്ന​തും ന​ശി​പ്പി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ച്ച​വ​ടം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നി​ല്ല. കാ​ർ​ഡു​ള്ള തൊ​ഴി​ലാ​ളി​ക​ളെ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ​യും മ​റ്റും പേ​രു പ​റ​ഞ്ഞ് ദ്രോ​ഹി​ക്കു​ന്നു.​വെ​ന്‍റിം​ഗ് ക​മ്മി​റ്റി​ക​ൾ​ക്കു​ള്ള അ​ധി​കാ​രം അ​നു​വ​ദി​ക്കാ​തെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി പ്രവര്‌ത്തി‌​ക്കു​ന്നു. വെ​ന്‍റിം​ഗ് ക​മ്മി​റ്റി​ക​ൾ വി​ളി​ച്ചു​കൂ​ട്ടാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണം.
സു​പ്രീം കോ​ട​തി​യും പാ​ർ​ലമെ​ന്‍റും അ​നു​വ​ദി​ക്ക​പ്പെ​ട്ട വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലെ​ടു​ത്ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ത​യാ​റാ​കു​മെ​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം അറിയിച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​റാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​ൻ കു​നി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ഷീ​ർ കോ​ഴി​ക്കോ​ട്, അ​ഷ്റ​ഫ്, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.