ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് മു​ഹ​മ്മ​ദ് സി​നാ​നും
Thursday, February 27, 2020 12:44 AM IST
നി​ല​ന്പൂ​ർ: മൈ​സൂ​രു​വി​ൽ ന​ട​ക്കു​ന്ന സ്പെ​ഷ​ൽ ഒ​ളിം​പി​ക്സ് യൂ​ണി​ഫൈ​ഡ് ത്രി​രാ​ഷ്ട്ര അ​ണ്ട​ർ 21 പ​ര​ന്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി ചു​ങ്ക​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വ്. ത​ല​ഞ്ഞി മ​ദ​ർ വെ​റോ​ണി​ക്ക സ്പെ​ഷ​ൽ സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് സ്പെ​ഷ​ൽ ഒ​ളിം​പി​ക്സ് ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്.
സം​സ്ഥാ​ന​ത്ത് നി​ന്ന് മൂ​ന്ന് പേ​രാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യി​ട്ടു​ള്ള​ത്. മു​ഹ​മ്മ​ദ് സി​നാ​നു പു​റ​മെ പ​ത്ത​നം​തി​ട്ട, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​രാ​ണ് മ​റ്റു​ള്ള​വ​ർ. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം മാ​ർ​ച്ച് 21 മു​ത​ൽ 23 വ​രെ ക​ർ​ണാ​ട​ക മൈ​സൂ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും മ​ദ​ർ വെ​റോ​ണി​ക്കാ സ്കൂ​ളി​ലെ കോ​ച്ച് ജോ​ബി​യു​ടെ തി​ക​ഞ്ഞ ശി​ക്ഷ​ണ​ത്തി​ലു​ടെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് മു​ഹ​മ്മ​ദ് സി​നാ​ന് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത്. ഫാ​സ്റ്റ് ബൗ​ള​റാ​യ സി​നാ​ൻ 2016ൽ ​ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക​ളി​ക്കു​ക​യും നാ​ലു ക​ളി​ക​ളി​ൽ നി​ന്ന് ഒ​ൻ​പ​ത് വി​ക്ക​റ്റ് നേ​ടു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി. സ്പെ​ഷ​ൽ സ്കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി ലെ​വ​ലി​ലാ​ണ് സി​നാ​ൻ പ​ഠി​ക്കു​ന്ന​ത്.
അ​ഞ്ചു​മാ​സം മു​ൻ​പ് രാ​ജ​സ്ഥാ​നി​ൽ വ​ച്ചാ​യി​രു​ന്നു സെ​ല​ക്ഷ​ൻ ക്യാ​ന്പ്. ബം​ഗ​ളൂ​രു​വി​ലും ഉ​ഡു​പ്പി​യി​ലും വ​ച്ചു​ള്ള ര​ണ്ട് പ്രി​പ്പ​റേ​റ്റ​റി ക്യാ​ന്പു​ക​ളും ക​ഴി​ഞ്ഞു. മൈ​സൂ​രു​വി​ലേ​ക്ക് പോ​കാ​നു​ള്ള ചെ​ല​വ് സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വ​ഹി​ക്കും. സ്കൂ​ളി​ൽ കോ​ച്ച് ജോ​ബി ദി​വ​സ​പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.
അ​വ​ശ്യം വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും സ്കൂ​ൾ ത​ന്നെ​യാ​ണ് വാ​ങ്ങി ന​ൽ​കു​ന്ന​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് സി​നാ​ൻ സ്പെ​ഷ​ൽ ഒ​ളിം​പി​ക്സി​ന്‍റെ ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്.
ഉ​മ്മ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​മ്മാ​വ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് സി​നാ​ൻ ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. സി​നാ​ന്‍റെ ഈ ​നേ​ട്ടം സ്കു​ളും നാ​ട്ടു​കാ​രും വ​ലി​യ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യു​ടെ യ​ശ​സ് വാ​നോ​ള​മു​യ​ർ​ത്തി​യ ഈ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് ത​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്ക് എ​ന്നി​വ​രെ നേ​രി​ട്ട് കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്.
മു​ഹ​മ്മ​ദ് സി​നാ​ന് മാ​ർ​ച്ച് 20ന് ​മൈ​സൂ​രുവിലെ ക്യാ​ന്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.