പോ​ത്തു​ക​ൽ 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Friday, February 28, 2020 12:27 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു, വൈ​കാ​തെ ക​മ്മീ​ഷ​ൻ ചെ​യ്യും. നി​ല​വി​ലു​ള്ള ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മാ​റി​ക്കി​ട്ടി​യാ​ൻ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലൈ​ൻ വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ഒ​രു സ്വ​കാ​ര്യ​പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നൂ​റ്റി​യി​രു​പ​ത് മീ​റ്റ​ർ ദൂ​ര​ത്ത് മാ​ത്ര​മാ​ണ് ത​ട​സ​മു​ള്ള​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ആ​ഢ്യ​ൻ​പാ​റ ഭാ​ഗ​ത്ത് ത​ക​ർ​ന്ന പോ​സ്റ്റു​ക​ളു​ടെ​യും ലൈ​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പു​റ​മെ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പി​ടി​സി​സി ല​ഭി​ക്കാ​നു​മു​ണ്ട്. ഇ​തി​നാ​യി ബി​എ​സ്എ​ൻ​എ​ല്ലി​ന് അ​റു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ കെഎ​സ്ഇ​ബി അ​ട​ച്ചു​ക​ഴി​ഞ്ഞു. നി​ല​വി​ൽ ന​ട​ക്കു​ന്ന മെ​യി​ൻ ലൈ​നി​ലെ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി വൈ​ദ്യു​തി മു​ട​ക്കു​ന്ന​ത് സ​ബ് സ്റ്റേ​ഷ​നി​ലെ ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ൽ ഇ​നി മു​ത​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും വൈ​ദ്യു​തി ത​ട​സം നേ​രി​ടു​ക. ഇ​തി​നാ​ൽ സ​ബ് സ്റ്റേ​ഷ​ന്‍റെ അ​വ​സാ​ന പ്ര​വ​ർ​ത്തി​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ചെ​യ്യാ​നാ​കും.

ബാ​റ്റ​റി ചാ​ർ​ജിം​ഗ് ആ​യാ​ൽ പാ​ന​ൽ ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​കും. നി​ല​വി​ൽ സ്ഥാ​പി​ച്ച ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റു​ന്ന പ്ര​വ​ർ​ത്തി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് പോ​ത്തു​ക​ല്ലി​ൽ സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഉ​ത്ഘാ​ട​നം ചെ​യ്ത​ത്. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ലും ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യാ​ലും പ്ര​വ​ർ​ത്തി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സ​ബ് സ്റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ കെഎ​സ്ഇ​ബി പോ​ത്തു​ക​ൽ സെ​ക്ഷ​ന് കി​ഴി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കും. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മാ​റി​ക്കി​ട്ടി​യാ​ൽ സ​ബ് സ്റ്റേ​ഷ​ൻ ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​കു​മെ​ന്ന് ട്രാ​ൻ​സ്മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹൈ​ദ​ര​ലി അ​റി​യി​ച്ചു.