കോ​ഹി​നൂ​രി​ൽ പ്ലാ​സ്റ്റി​ക് വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി
Saturday, February 29, 2020 12:32 AM IST
തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ അം​ഗ​ങ്ങ​ളു​ടെ​യും കോ​ഹി​നൂ​ർ സെ​ന്‍റ് പോ​ൾ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. കോ​ഹി​നൂ​ർ അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വ​ൻ പ​ങ്കാ​ളി​ത്ത​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. 150 ല​ധി​കം അം​ഗ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ്ലാ​സ്റ്റി​ക്കി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​യും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും
അം​ഗ​ങ്ങ​ൾ പ്ര​ക​ട​നം ന​ട​ത്തി. സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, മാ​നേ​ജ​ർ സി​സ്റ്റ​ർ റോ​സ് തേ​രേ​സ്, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി സി.​ജെ ആ​ന്‍റോ, ട്ര​ഷ​റ​ർ പി.​ജെ മോ​സ​സ് എ​ന്നി​വ​ർ റാ​ലി​ക്കു നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​സ്റ്റി​ക്കി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. സെ​ന്‍റ് പോ​ൾ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​എം​സി​എ അം​ഗം അ​ലോ​ഷ്യ​സ് ആ​ന്‍റ​ണി ന​ന്ദി പ​റ​ഞ്ഞു.
പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ല​ഘു പാ​നീ​യ​ം നല്കി. വൈ​എം​സി​എ​യു​ടെ ’ഉ​ണ​ർ​വ്. സു​വ​നീ​ർ വി​ത​ര​ണ​വും ന​ട​ത്തി.