അങ്ങാടിപ്പുറം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സെ​മി​നാ​ർ
Saturday, February 29, 2020 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​നാ​റ​ര​ക്കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സെ​മി​നാ​ർ രൂ​പം ന​ൽ​കി. കാ​ർ​ഷി​ക ആ​രോ​ഗ്യ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​പ​ദ്ധ​തി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും.
ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കും. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം സ്ഥ​ലം വാ​ങ്ങി ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്തി. വി​ക​സ​ന സെ​മി​നാ​ർ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​റ​ഷീ​ദ​ലി ഉ​ത്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​പി.​അ​ബ്ദു​ൽ അ​സീ​സ് പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​മാ​യാ​ദേ​വി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ യു.​ര​വി, ഏ​ലി​യാ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ഷ​ബീ​ർ, കെ.​ടി.​ശ്രീ​ജ, പി.​അ​ബ്ദു​സ​മ​ദ്, ടി.​സു​ബ്ര​മ​ണ്യ​ൻ, ആ​ന്‍റണി ഇ​ട​നാ​ട് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ണു​ക സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജി.​അ​ര​വി​ന്ദ​ഘോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.