ക​രു​വാ​ര​കു​ണ്ടി​ൽ വൃ​ക്ക​രോ​ഗി സ​ർ​വേ
Saturday, February 29, 2020 12:35 AM IST
ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ക രോ​ഗി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്നു.’​സ്പ​ർ​ശം’ പ​ദ്ധ​തി എ​ന്ന പേ​രി​ൽ കി​ഡ്നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വൃ​ക്ക മാ​റ്റി​വെ​ച്ച​വ​രു​ടെ​യും ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. സ​ർ​വേ വ​ഴി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് സ​ഹാ​യ​ത്തി​ന് അ​ർ​ഹ​രാ​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
പ​ദ്ധ​തി വി​ഹി​തം, ജ​ന​കീ​യ സ​ഹാ​യം എ​ന്നി​വ വ​ഴി​യാ​ണ് ഫ​ണ്ട് ക​ണ്ടെ​ത്തു​ക. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, ആ​രോ​ഗ്യ​ഇ​ൻ​സ്പെ​ക്ട​ർ സി.​കെ മ​നോ​ജ്കു​മാ​ർ, പ​രി​ര​ക്ഷ ന​ഴ്സ് സാ​ജി​ത എ​ന്നി​വ​ർ​ക്ക് സ​ർ​വെ രേ​ഖ​ക​ൾ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷ​ബീ​റ​ലി,അം​ഗ​ങ്ങ​ളാ​യ വി.​ആ​ബി​ദ​ലി, ഐ.​ടി.​സ​ജി​ത, ഷീ​ബ പ​ള്ളി​ക്കു​ത്ത്, റോ​ഷ്നി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.