കൽക്കുണ്ടിൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം
Wednesday, March 25, 2020 10:33 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ൽക്കു​ണ്ട് മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യി​ക്കു​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി. ക​ൽ​ക്കു​ണ്ട് ആ​ന​ത്താ​നം ഭാ​ഗ​ത്ത് വ​ട​കം​ചേ​രി ഐ​സ​ക്കി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യു​ടെ ഭാ​ഗി​ക​ജ​ഢം ക​ഴി​ഞ്ഞ രാ​ത്രി വീ​ട്ടു​മു​റ്റ​ത്ത് ക​ണ്ട​താ​ണ് ജ​ന​ങ്ങ​ളെ ഭ​യ​പ്പാ​ടി​ലാ​ക്കി​യ​ത്.
നാ​യ​യു​ടെ ഉ​ട​ൽ ഭാ​ഗം മാ​ത്ര​മാ​ണ് ശേ​ഷി​ച്ചി​രു​ന്ന​ത്. ബാ​ക്കി ഭാ​ഗം പു​ലി തി​ന്ന​താ​യാ​ണ് നി​ഗ​മ​നം.
പു​ലി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ സ​മീ​പ​ത്തു പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്പും പു​ലി​യെ ക​ണ്ടി​രു​ന്നു.
ആ​ടു​ക​ളെ മു​ന്പും പു​ലി പി​ടി​ച്ചു കൊ​ണ്ടു പോ​യി​ട്ടു​ണ്ടെ​ന്നും വ​നം വ​കു​പ്പ് വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ​ക്ക് ആ​ക്ഷ​പ​മു​ണ്ട്.