മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ർ​ക്ക് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ്
Friday, March 27, 2020 10:47 PM IST
മ​ല​പ്പു​റം: നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ക് ഡൗ​ണും നി​ല​നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു പ്ര​ത്യേ​ക യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണ് കെഎ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റം, കി​ഴി​ശേ​രി, കൊ​ണ്ടോ​ട്ടി,
പെ​രി​ന്ത​ൽ​മ​ണ്ണ, മേ​ലാ​റ്റൂ​ർ, കാ​ളി​കാ​വ്, വ​ഴി​ക്ക​ട​വ്, അ​രീ​ക്കോ​ട് റൂ​ട്ടി​ലാ​ണ് ബ​സ് സ​ർ​വീ​സ്. രാ​വി​ലെ 6.30 ന് ​യാ​ത്ര തി​രി​ച്ച് 7.30ന് ​മ​ഞ്ചേ​രി​യി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ ഇ​തേ വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ തി​രി​കെ കൊ​ണ്ടു​പോ​കും. വൈ​കി​ട്ട് ആ​റി​ന് ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് രാ​ത്രി ഡ്യൂ​ട്ടി​ക്കു​ള്ള ജീ​വ​ന​ക്കാ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കും.