അ​മി​ത വി​ല: ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Friday, March 27, 2020 10:49 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണി​ന്‍റെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 119 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പ​തു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾക്ക് അ​മി​ത​വി​ല​ ഈടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് താ​ലൂ​ക്കു​ത​ല ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സു​ക​ളി​ലോ ലീ​ഗ​ൽ​മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ സു​താ​ര്യം മൊ​ബൈ​ൽ അ​പ്പ് വ​ഴി​യോ പരാതി അ​റി​യി​ക്കാ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
ഫോ​ണ്‍: 9188525708(ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ്), 8281698094, 8281698095(ഏ​റ​നാ​ട്), 8281698096, 8281698097(തി​രൂ​ർ), 8281698098(തി​രൂ​ര​ങ്ങാ​ടി), 8281698099(പൊ​ന്നാ​നി), 8281698101(നി​ല​ന്പൂ​ർ), 8281698102(പെ​രി​ന്ത​ൽ​മ​ണ്ണ),9400064089(കൊ​ണ്ടോ​ട്ടി).